Feast of St.George celebrated in St.Stephen Syriac Orthodox Church Kitchener
- Administrator
- May 7, 2024
- 1 min read
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ നോർത്ത് അമേരിക്കൻ അതി ഭദ്രാസനത്തിലെ കിച്ചണർ സെന്റ് സ്റ്റീഫൻ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ആണ്ടു തോറും നടത്തി വരാറുള്ള വി. ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ റവ. ഫാ. മനു മാത്യു, ഇടവക വികാരി റവ. ഫാ. എബി മാത്യു എന്നിവരുടെ കാർമ്മികത്വത്തിൽ പൂർവാധികം ഭംഗിയായി ആചരിച്ചു.
വി. കുർബാനാനന്തരം അനേകം വിശ്വാസികൾ പങ്കെടുത്ത പെരുന്നാൾ പ്രദക്ഷിണം അനുഗ്രഹ പ്രദമായിരുന്നു. തുടർന്നു ആശീർവാദവും നേർച്ച സദ്യയും ഉണ്ടായിരുന്നു. പെരുന്നാൾ ശുശ്രൂഷകൾക്ക് മദ്ധ്യേ ഇടവകയുടെ യൂത്ത് അസോസിയേഷൻ ആരംഭിച്ച സോക്കർ - ക്രിക്കറ്റ് ടീമായ "സെന്റ് സ്റ്റീഫൻ ടസ്‌കെഴ്സ്" ന്റെ ജഴ്സി പ്രകാശനം ബഹു വൈദികർ നിർവഹിച്ചു.

Comentários